വാഹനം സ്വയം പരിശോധിച്ചു പ്രശ്നങ്ങൾ വിലയിരുത്തുന്ന ഒരു സംവിധാനമാണ് ഒ.ബി.ഡി. അഥവാ on board diagnostics. ഈ സംവിധാനം വഴി വാഹനത്തിൻ്റെ വിവിധ സിസ്റ്റങ്ങളുടെ അവസ്ഥ മനസ്സിലാക്കാനും കേടുപാടുകൾ കണ്ടെത്താനും പരിഹരിക്കാനും സാധിക്കുന്നു.
1980 മുതൽ ഈ സംവിധാനം തുടങ്ങിയിട്ടുണ്ടെങ്കിലും രണ്ടായിരാമാണ്ടോടെയാണ് നാം ഇന്ന് കാണുന്ന അത്യാധുനിക രീതിയിലുളള സംവിധാനങ്ങൾ നിലവിൽ വന്നത്. ആദ്യകാല സംവിധാനം ഉപയോഗിച്ച് സൂചന ലൈറ്റുകൾ കാണാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂവെങ്കിൽ ഇന്ന് ഏത് ഭാഗത്താണ് പ്രശ്നങ്ങൾ ഉള്ളതെന്നും എന്താണ് പ്രശ്നമെന്നും diagnostic trouble codes അഥവാ സി.റ്റി.സി. സംവിധാനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു.
വിവിധ കമ്പനികളുടെ സ്കാനറുകൾ ഒ.ബി.ഡി.യിൽ ഘടിപ്പിച്ച് ഇത്തരം കോഡുകൾ കണ്ടെത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുന്നു. അതുപോലെ അതാതു സമയത്തുള്ള ഡാറ്റ (Real-time data) നോക്കി വിലയിരുത്താനും ഇതുവഴി സാധിക്കുന്നു.