KEY PROGRAMMING

ശരിയായ ചിപ്പുള്ള (transponder) ഒരു കീ ഇട്ടാൽ മാത്രം എഞ്ചിൻ പ്രവർത്തിപ്പിക്കുകയും അല്ലാത്ത പക്ഷം എഞ്ചിൻ്റെ പ്രവർത്തനത്തെ തടഞ്ഞു നിർത്തുകയും ചെയ്യുന്ന ഒരു ഇലക്ട്രോണിക് സംവിധാനമാണ് ഇമ്മോബിലൈസർ (immobilizer). ഇതു വഴി വാഹനമോഷണം ഒരു പരിധി വരെ തടയാൻ സാധിക്കുന്നു.

പല തരത്തിലുള്ള സുരക്ഷാ കോഡുകൾ രേഖപ്പെടുത്തിയ ചിപ്പുകളാണ് ഇതിന് വേണ്ടി സഹായിക്കുന്നത്. ഈ കോഡുകൾ വിവിധ രീതിയിൽ എൻക്രിപ്റ്റ് ചെയ്തും അല്ലാതെയും വാഹനത്തിൻ്റെ വിവിധ വ്യൂഹങ്ങളിൽ (ECM, BCM, etc) രേഖപ്പെടുത്തിയിരിക്കുന്നു. അതു കൊണ്ട് തന്നെ ഇത്തരം ചിപ്പുകൾ കീയിൽ നിന്ന് നഷ്ടപ്പെടുകയോ അല്ലെങ്കിൽ അതിന് കേടുപാട് സംഭവിക്കുകയോ ചെയ്താലും പുതിയ ചിപ്പ് ഇട്ട ശേഷം ആ കീ വീണ്ടും പ്രോഗ്രാം ചെയ്യേണ്ടതായി വരും. അതുപോലെ ഡ്യൂബ്ലിക്കേറ്റ് കീ എടുക്കുന്നതിനും ECM പോലുള്ളവ മാറ്റി വെക്കേണ്ട സാഹചര്യം വന്നാലും പ്രോഗ്രാമിംഗ് ആവശ്യമായി വരുന്നു.